ചെറുതോണി: ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് 15ന് വഞ്ചിക്കവലയിലുള്ള കെഎസ്ഇബിയുടെ സി-6 നമ്പർ ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷൽ പരിധികളിലുമാണ് സർക്കിൾ ഓഫീസ് സംവിധാനം വരുന്നത്.
2018 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്കായിരുന്നു. പിന്നീട് എസ്എച്ച്ഒ പദവി സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുകയായിരുന്നു. വീണ്ടും ഈ പദവി എസ്ഐമാർക്കുതന്നെ തിരികെ നൽകുകയാണ്. പുതിയ സർക്കാർ ഉത്തരവ് പ്രകാരമാണ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് വഞ്ചിക്കവല കെഎസ്ഇബി കോളനിയിലേക്കു മാറ്റി പ്രവർത്തനമാരംഭിക്കുന്നത്.